ADVERTISEMENT

മോഹൻലാലും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന ‘ബ്രോ ഡാഡി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പറയാതെ വന്നെൻ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ദീപ്ക ദേവ് സംഗീതം പകർന്ന ഗാനം എം.ജി.ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ചിരിക്കുന്നു. ലക്ഷ്മി ശ്രീകുമാർ ആണ് പാട്ടിനു വരികൾ കുറിച്ചത്. 

 

മോഹൻലാലും മീനയും പൃഥ്വിരാജും കല്യാണി പ്രിയദർശനുമാണ് ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ പ്രണയരംഗങ്ങൾ കോർത്തിണക്കിയൊരുക്കിയ ഗാനം മികച്ച ആസ്വാദനാനുഭവം സമ്മാനിക്കുന്നു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

 

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീന മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, കനിഹ, കാവ്യ എം.ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റു താരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com