ADVERTISEMENT

കുട്ടികൾ വേണ്ടേ എന്ന ചോദ്യത്തിനു മറുപടിയുമായി നടി പ്രിയങ്ക ചോപ്ര. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നിക്കിനൊപ്പം ഇനിയെങ്കിലുമൊരു കുടുംബം വേണ്ടേ എന്ന ചോദ്യത്തോടു പ്രിയങ്ക പ്രതികരിച്ചത്. മാതാപിതാക്കളാവുക എന്നത് തന്റെയും നിക്കിന്റെയും ഭാവിയിലേയ്ക്ക‌ുള്ള ആഗ്രഹങ്ങളുടെ വലിയൊരു ഭാഗമാണെന്നു നടി പറഞ്ഞു. ദൈവാനുഗ്രഹത്താൽ അത് കൃത്യ സമയത്തു നടക്കട്ടെ എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. 

 

അമ്മയായ ശേഷം അഭിനയവുമായി മുന്നോട്ടു പോകുമോ എന്ന ചോദ്യത്തിനും പ്രിയങ്ക ഉത്തരം നൽകുന്നുണ്ട്. അഭിനയം തുടരുന്നതിൽ തനിക്കും ഭർത്താവിനും പ്രശ്നങ്ങളിലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. മുൻപും കുടുംബത്തെക്കുറിച്ചുള്ള ആഗ്രഹങ്ങളും സങ്കൽപ്പങ്ങളും പ്രിയങ്ക ചോപ്ര പങ്കുവച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് ടീം അംഗങ്ങളുടെ എണ്ണം പോലെ 11 മക്കൾ വേണമെന്നായിരുന്നു മുൻപ് നടി പറഞ്ഞത്. പിന്നീട് ഈ പ്രസ്താവന തിരുത്തുകയും തനിക്കും നിക്കിനും എത്ര കുഞ്ഞുങ്ങളാണോ ജനിക്കുന്നത് അവരെ പൂർണ മനസ്സോടെ സ്വീകരിക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. 

 

കുഞ്ഞുങ്ങൾ വേണമെന്ന ആഗ്രഹത്തെക്കുറിച്ച് മുൻപ് നിക് ജൊനാസും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ദൈവം അനുവദിച്ച് ഭാവിയിൽ അതു സംഭവിച്ചാൽ തങ്ങളുടെ സന്തോഷം ഇരട്ടിയാകുമെന്നുമാണ് ഒരു അഭിമുഖത്തിനിടെ നിക് ജൊനാസ് പറഞ്ഞത്. കുട്ടികളെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ പലപ്പോഴും അഭിമുഖങ്ങളിലുൾപ്പെടെ നേരിടേണ്ടി വന്നിട്ടുണ്ട് നിക്കിനും പ്രിയങ്കയ്ക്കും. ഓരോ തവണയും ഇരുവരും നൽകുന്ന പ്രതികരണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. 

 

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com