ADVERTISEMENT

അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ’യിലെ ഐറ്റം ഡാൻസിന് നടി സമാന്ത പ്രതിഫലമായി വാങ്ങിയത് 5 കോടി രൂപ. ഭീമമായ തുകയാണ് താരത്തിന്റെ പ്രതിഫലമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കൃത്യമായ കണക്ക് പുറത്തു വന്നിരുന്നില്ല. അതിനിടയിൽ ഒന്നര കോടിയാണ് താരം കൈപ്പറ്റിയതെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ നടിയുടെ യഥാർഥ പ്രതിഫലം കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. 

 

‌‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സമാന്തയുടെ ‘ഊ അന്തവാ...’ എന്ന ഹോട്ട് നമ്പർ. താരത്തിന്റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സമാന്ത ഐറ്റം ഗാനത്തിൽ അഭിനയിച്ചത്. പാട്ട് എങ്ങനെ പുറത്തു വരുമെന്നതിനെക്കുറിച്ച് ഭയപ്പെട്ടിരുന്നെന്നും അല്ലു അർജുൻ നിര്‍ബന്ധിച്ചതു കൊണ്ടു മാത്രമാണ് ഐറ്റം ഡാൻസിനു തയ്യാറായതെന്നും സമാന്ത വ്യക്തമാക്കിയിരുന്നു.

 

4 മിനിട്ടില്‍ താഴെ മാത്രമാണ്  ‘ഊ അന്തവാ...’ പാട്ടിന്റെ ദൈർഘ്യം. സമാന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളും കൊണ്ട് വേഗത്തിൽ സ്വീകാര്യമായ പാട്ട്, ഇപ്പോഴും ട്രെന്‍ഡിങ്ങിൽ ഒന്നാമതാണ്. കാഴ്ചക്കാരുടെ എണ്ണം 5 കോടി പിന്നിട്ടു. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ‘ഊ അന്തവാ...’ എന്ന ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്. 

 

അതേസമയം, പാട്ടിന്റെ വരികൾ പുരുഷവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് പരാതിയുമായി പുരുഷ സംഘടന കോടതിയെ സമീപിച്ചിരുന്നു. പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. 

 

‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അര്‍ജുനും വില്ലൻ വേഷത്തിൽ‍ ഫഹദ് ഫാസിലും എത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com