ബാല്യത്തിന്റെ നിറമുള്ള കാഴ്ചയുമായി ‘കുറുമ്പൻസ്’; സംഗീത വിഡിയോ ശ്രദ്ധേയം

kurumbanz-song
SHARE

കുഞ്ഞിളം കുസൃതികളുടെ നിഷ്കളങ്കമായ ഭാവങ്ങൾ സമ്മാനിച്ചൊരുക്കിയ ‘കുറുമ്പൻസ്’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. ഗായകൻ കെ.കെ.നിഷാദ് ഈണമൊരുക്കിയ പാട്ടിനു വരികൾ കുറിച്ചത് സത്യനാരായണൻ പയ്യന്നൂർ ആണ്. നിഷാദിന്റെ മക്കളായ ആദിത്യ, അയാൻ എന്നിവരും നിഷാദിന്റെ സുഹൃത്തിന്റെ മകൻ ആദിത്യ ഹരികൃഷ്ണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നുതും ഇവർ തന്നെ. 

പേര് പോലെ തന്നെ കുട്ടിക്കുറുമ്പൻമാരുടെ രസിപ്പിക്കും കാഴ്ചകളാണ് പാട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബാല്യത്തിന്റെ നിഷ്കളങ്കമായ വർണങ്ങള്‍ ഗാനരംഗത്തിൽ തെളിയുന്നു. മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന പാട്ട് ചിത്രീകരിച്ചത് ഹരികൃഷ്ണൻ ആണ്. പ്രശാന്ത് വത്സാജി മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട ‘കുറുമ്പൻസ്’ ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. കുട്ടികളുടെ അതിമമനോഹരമായ ആലാപനവും നിഷാദിന്റെ ഈണവും ആദ്യ കേൾവിയിൽ തന്നെ മനസ്സൽ പതിയുന്നുവെന്നാണ് പ്രേക്ഷകപക്ഷം. സുന്ദരവും ലളിതവുമായ വരികളും പാട്ടുപ്രേമികൾക്കിടയിൽ ചർച്ചയായി. നിരവധി പേർ പാട്ട് പങ്കുവച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA