‘ഭീഷ്മപർവം’ എന്ന മമ്മൂട്ടി ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘പറുദീസ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് നടൻ ശ്രീനാഥ് ഭാസിയാണ്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ടിന് സുഷിൻ ശ്യാം ഈണമൊരുക്കിയിരിക്കുന്നു.
ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ശ്രിന്ദ തുടങ്ങിയവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട പാട്ട് മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു.
അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ഭീഷ്മപര്‍വം’. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍.