ADVERTISEMENT

ഗായിക അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഏറ്റെടുത്ത് ആരാധകർ. മകൾ പാപ്പു എന്ന അവന്തികയ്ക്കൊപ്പം നീന്തൽ കുളത്തിൽ നിന്നെടുത്ത മനോഹര ദൃശ്യങ്ങളാണ് അവ. വെള്ളത്തിനടിയിൽ വച്ച് ഇരുവരും ചുംബിക്കുന്നതിന്റെ ഹൃദ്യമായ രംഗങ്ങൾ വിഡിയോയില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. മകൾക്കൊപ്പം അമൃത കഴുത്തോളം വെള്ളത്തില്‍ മുങ്ങിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

 

അമ്മയുടെയും മകളുടെയും രസിപ്പിക്കും വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. അമൃതയും മകളും ഒരുപോലെ ക്യൂട്ട് ആണെന്നാണ് ആസ്വാദകപക്ഷം. 

 

മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.അമൃതയെപ്പോലെ അവന്തികയ്ക്കും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com