ADVERTISEMENT

‘ഹേയ് സിനാമിക’യിലെ അച്ചമില്ലൈ പാട്ടിനൊപ്പമുള്ള നൃത്ത പരിശീലന വിഡിയോ പങ്കുവച്ച് നടൻ ദുൽഖർ സൽമാൻ. പുറത്തിറങ്ങി 3 ദിവസത്തിനകം പാട്ട് 3 മില്യൺ കാഴ്ചക്കാരെ നേടിയതിന്റെ സന്തോഷത്തിലാണ് വിഡിയോയുമായി താരം എത്തിയത്. നൃത്തത്തിൽ തനിക്കുണ്ടായ പിഴവുകള്‍ മറച്ചുവച്ച് പരിശീലന വിഡിയോ ഭംഗിയായി എഡിറ്റ് ചെയ്തതിന് ബൃന്ദ ഗോപാലിനു നന്ദി അറിയിച്ചാണ് ദുൽഖറിന്റെ സമൂഹമാധ്യമ പോസ്റ്റ്. ദുൽഖർ സൽമാന്‍ പങ്കുവച്ച നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. 

 

‘അച്ചമില്ലൈ’ പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ പാട്ട് ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്നു. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. ചിത്രത്തിനു വേണ്ടി ‘അച്ചമില്ലൈ’ ഗാനം ആലപിച്ചതും ദുൽഖർ തന്നെ. താരത്തിന്റെ ആദ്യ തമിഴ് ഗാനമാണിത്. ഗോവിന്ദ് വസന്തയാണ് പാട്ടിന് ഈണമൊരുക്കിയത്. 

 

പ്രശസ്ത കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആണ് ‘ഹേയ് സിനാമിക’യുടെ സംവിധാനം‍. ദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. റൊമാന്റിക് എന്റർടെയിനറായ ‘ഹേയ് സിനാമിക’ ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്നു. ചിത്രം ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com