അന്ന് ഐശ്വര്യ ആവശ്യപ്പെട്ട ബ്രേക്ക്–അപ് പാട്ട്; ധനുഷിന്റെ ‘വൈ ദിസ് കൊലവെറി’ വീണ്ടും ചർച്ചയാകുമ്പോൾ

kolavari-song-dhanush
SHARE

3 എന്ന ചിത്രത്തിൽ നടൻ ധനുഷ് പാടിയ ‘വൈ ദിസ് കൊലവെറി’ പാട്ട് കേട്ടവരാരും മറക്കാനിടയില്ല. 2011 ലാണ് ഈ ഗാനം പുറത്തു വന്നത്. ധനുഷ് തന്നെ വരികള്‍ കുറിച്ച പാട്ടിന് അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കി. ചിത്രത്തിന്റെ സംവിധായികയും ധനുഷിന്റെ ഭാര്യയുമായിരുന്ന ഐശ്വര്യ രജനീകാന്ത് പ്രണയപരാജയത്തെക്കുറിച്ചു ലഘുവായ ഒരു ഗാനം വേണമെന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത്. അതിൻപ്രകാരം ചുരുങ്ങിയ സമയംകൊണ്ട് അനിരുദ്ധ് ഗാനം  ചിട്ടപ്പെടുത്തി. പ്രണയപരാജയ വരികളെഴുതാൻ ധനുഷിന് 20 മിനിറ്റു മാത്രമേ വേണ്ടി വന്നുള്ളു. 

‘എന്തിനാണ് പെണ്ണേ നിനക്ക് എന്നോട് ഇത്ര ദേഷ്യം’ എന്നാണ് വരികൾ അർഥമാക്കുന്നതെങ്കിലും വായിക്കുമ്പോൾ പല വ്യാഖ്യാനങ്ങൾ ഉണ്ടായേക്കാം. എന്നാൽ പാട്ടിൽ അത് ഗൗരവമായി എടുക്കേണ്ട സംഗതി ആയിരുന്നില്ല. അതുകൊണ്ടു തന്നെ ‘വൈ ദിസ് കൊലവെറി’ പുറത്തു വന്നപ്പോൾ കേട്ടവരെല്ലാം അതേറ്റെടുത്തു. 

അനിരുദ്ധ് രവിചന്ദർ ആദ്യമായി ഈണമിട്ട ഈ ഗാനം കോടിക്കണക്കിനു പേരുടെ ഹൃദയമാണു കവർന്നത്. ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നുവെങ്കിലും, ഏറെക്കാലത്തിനു ശേഷം ഇന്ത്യ മുഴുവൻ ഒരുമിച്ചു പാടിയ പാട്ടായിരുന്നു ‘കൊലവെറി’. ദേശാന്തര വ്യത്യാസമില്ലാതെ ആളുകളുടെ സംഭാഷണങ്ങളിൽ കൊലവെറി എന്ന വാക്ക് സുപരിചിതമായി. 

വർഷങ്ങൾക്കിപ്പുറം ‘കൊലവെറി പാട്ട്’ വീണ്ടും ചർച്ചയാകുന്നത് ധനുഷ്–ഐശ്വര്യ ദമ്പതികളുടെ വേർപിരിയലോടെയാണ്. അന്ന് ഐശ്വര്യ ആവശ്യപ്പെട്ട പ്രണയപരാജയപ്പാട്ട് താരദമ്പതികളുടെ ബന്ധം ഉലഞ്ഞപ്പോൾ വേദനയോടെയാണ് പ്രേക്ഷകരുടെ കാതുകളിൽ മുഴങ്ങുന്നത്. പാട്ടിന്റെ ഈണവും വരികളും വീണ്ടും ചർച്ച ചെയ്യപ്പെടുന്നതിനൊപ്പം പാട്ട് തിരഞ്ഞ് യൂട്യൂബിലെത്തുന്ന ആളുകളുടെ എണ്ണവും ഉയരുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA