ADVERTISEMENT

‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘സായാഹ്ന തീരങ്ങളിൽ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ഏറെ പ്രേക്ഷസ്വീകാര്യത നേടിയതാണ്. പാട്ടിലെ ‘ഒറ്റയ്ക്കുപോയി പൂക്കാലം...’ എന്ന വരികൾ സമൂഹമാധ്യമങ്ങില്‍ തരംഗമായിരുന്നു. നീണ്ട കാത്തിരുപ്പിനു ശേഷമാണ് പാട്ടിന്റെ വിഡിയോ പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ര‍ഞ്ജിൻ രാജ് ഈണമൊരുക്കിയിരിക്കുന്നു. കെ.എസ്.ഹരിശങ്കറാണു ഗാനം ആലപിച്ചത്. 

 

ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ നേടിയ ഗാനം മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു കഴിഞ്ഞു. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിയ ഉൽ ഹഖ്, കണ്ണൂർ ഷരീഫ് എന്നിവരും കർണൻ നെപ്പോളിയൻ ഭഗത്‌സിങ്ങിനു വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

 

ശരത് ജി മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഫാമിലി ത്രില്ലർ ആണ് ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’. ഫസ്റ്റ് പേജ് എന്റെർടെയിൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് ചിത്രം നിർമിക്കുന്നു. ധീരജ് ഡെന്നിസ്, ആദ്യാ പ്രസാദ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, ഈ മാസം 28ന് പ്രദർശനത്തിനെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com