വാടകഗർഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ സ്വീകരിച്ച് പ്രിയങ്ക ചോപ്രയും നിക് ജൊനാസും

nick-priyanka-new2
SHARE

വാടക ഗർഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ വരവേറ്റ് നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജൊനാസും. വെള്ളിയാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രിയങ്ക ഇക്കാര്യം അറിയിച്ചത്. ഈ സമയത്ത് കുടുംബത്തിന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തങ്ങൾക്കു സ്വകാര്യത നൽകണമെന്നും താരം കുറിച്ചു. 

‘ഞങ്ങൾ വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷം തോന്നുന്നു. ഈ പ്രത്യേക സമയത്ത് കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾക്കു സ്വകാര്യത നൽകണമെന്നു ബഹുമാനപൂർവം നിങ്ങളോട് ആവശ്യപ്പെടുകയാണ്. എല്ലാവർക്കും ഒരുപാട് നന്ദി’, എന്നാണ് നിക് ജൊനാസിനെ ടാഗ് ചെയ്ത് പ്രിയങ്ക ചോപ്ര കുറിച്ചത്. 

നടിയുടെ വെളിപ്പെടുത്തൽ ആരാധകവൃന്ദത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങൾ വേണ്ടേ എന്നുള്ള ചോദ്യം മുൻപ് പലതവണ നിക്കും പ്രിയങ്കയും അഭിമുഖീകരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത് അതിന്റേതായ സമയത്തു നടക്കുമെന്നായിരുന്നു ഇരുവരുടെയും മറുപടി. മാതാപിതാക്കളാവുക എന്നത് തന്റെയും നിക്കിന്റെയും ഭാവിയിലേയ്ക്ക‌ുള്ള ആഗ്രഹങ്ങളുടെ വലിയൊരു ഭാഗമാണെന്ന് അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്നാണു തന്റെ ആഗ്രഹമെന്ന് നിക്കും വെളിപ്പെടുത്തിയിട്ടുണ്ട്. 

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA