ചുരുങ്ങിയ കാലം കൊണ്ട് നടനെന്ന നിലയിൽ പ്രേക്ഷകരുടെ അംഗീകാരം നേടിയെടുത്ത നടനാണ് ജോണി ആന്റണി .സംവിധായകനായി സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചതുപോലെ നടനായപ്പോഴും ചെയ്ത കഥാപാത്രങ്ങളെല്ലാം ഹിറ്റ്! ഇപ്പോഴിതാ പാട്ടുകാരനായും ജോണി ആന്റണി വരുന്നു. തിരിമാലി എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ഗായകനായത്.
'ഭാഗ്യം
നെറും തലയ്ക്കുമേലുദിക്കുവേ
നാട് നടുനിവർത്തണ്
കാലം
മെല്ലെ ചിരിച്ചുകൊണ്ടിരിക്കവേ....'
റെക്കോർഡിങ് സ്റ്റുഡിയോയിൽ പാടി തകർക്കുകയാണ് ജോണി ആന്റണി. കൂടെ പാടുന്നത് ബിബിൻ ജോർജും ധർമ്മജനും. താരങ്ങൾക്ക് വേണ്ട നിർദേശങ്ങൾ കൊടുത്ത് അരികെ സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന. ബിബിനും ധർമ്മജനും മുമ്പ് പാടിയിട്ടുണ്ടെങ്കിലും ജോണി ആന്റണിക്കിത് കന്നി പാട്ടാണ്. അതിന്റെ ആവേശം പാട്ടിലുണ്ട്. "സംവിധായകൻ രാജീവ് ഷെട്ടിയും നിർമാതാവ് എസ്. കെ. ലോറൻസും അടുത്ത സുഹൃത്തുക്കളാണ്. അവരുടെ നിർബന്ധമാണ് എന്നെ പാട്ടുകാരനാക്കിയത്. ശ്രീജിത്ത് ഒപ്പം നിന്ന് പ്രോത്സാഹനം തന്നതോടെ പാടാൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തും മാധ്യമ പ്രവർത്തകനുമായ വിവേക് മുഴക്കുന്ന് ആണ് വരികൾ എഴുതിയത്. " - ജോണി ആന്റണി പറഞ്ഞു.
എന്തുവന്നാലും തന്നെ ബാധിക്കില്ല എന്ന മനുഷ്യന്റെ അഹങ്കാരത്തെ കളിയാക്കുന്നതാണ് ഗാനം. കോവിഡ് കാലത്ത് നാട് നടുനിവർത്തുമ്പോൾ നിസാരകാരണങ്ങളാൽ തമ്മിൽ കലഹിക്കുന്നതിനെയും ഗാനം വിമർശനവിധേയമാക്കുന്നു. പ്രമുഖതാരങ്ങൾ അണിനിരക്കുന്ന തിരിമാലി. എസ്.കെ.ലോറൻസ് ആണ് നിർമിച്ചത്. ജോണി ആന്റണി ആദ്യമായി അഭിനയിച്ച ശിക്കാരി ശംഭുവിന്റെ നിർമാതാവും ലോറൻസ് ആയിരുന്നു. സേവ്യർ അലക്സിന്റേതാണ് തിരക്കഥ. വൻതാരനിരയുമായി 'തിരിമാലി' ജനുവരി 27 ന് റിലീസ് ചെയ്യും. പി.ആർ. ഒ. മഞ്‌ജു ഗോപിനാഥ് , വാഴൂർ ജോസ്.