ADVERTISEMENT

സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പൊലീസ് തയാറാക്കിയ കാവല്‍, കരുതല്‍ എന്നീ രണ്ട്  വിഡിയോ ആൽബങ്ങൾ റിലീസ് ചെയ്തു. അതിക്രമങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനായി കൊച്ചി സിറ്റി പൊലീസാണ് വനിതാ സ്വയം പ്രതിരോധ തന്ത്രങ്ങള്‍ ഉള്‍ക്കൊളളിച്ച് ലഘുചിത്രങ്ങള്‍ തയ്യാറാക്കിയത്. കേരള പോലീസിന്റെയും നിര്‍ഭയ വോളന്റിയര്‍മാരുടെയും നേതൃത്വത്തില്‍ പഠിപ്പിക്കുന്ന സ്വയം പ്രതിരോധ പാഠങ്ങളാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്വയം പ്രതിരോധ പാഠങ്ങള്‍ സ്വായത്തമാക്കാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

 

എറണാകുളം മെട്രോ പൊലീസ് സ്റ്റേഷന്‍, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ. അനന്തലാല്‍ ആണ് രണ്ട് ലഘുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ. പി. ഡോങ്ക്രെയുടേതാണ് ഇവയുടെ ആശയം. എഡിജിപിമാരായ വിജയ് സാഖറെ, മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഐ.ജി നാഗരാജു ചിത്രങ്ങളുടെ നിര്‍മ്മാണ ഏകോപനം നിര്‍വഹിച്ചു. സുഗുണന്‍ ചൂര്‍ണ്ണിക്കര, ഡോ. മധു വാസുദേവ് എന്നിവര്‍ രചിച്ച് ഗോപിസുന്ദര്‍, റ്വിഥിക് ചന്ദ് എന്നിവര്‍ ഈണം നല്‍കിയ ഗാനങ്ങളാണ് ചിത്രങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. കവചം എന്ന ആൽബത്തിൽ സുഗുണൻ ചൂർണ്ണിക്കരയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്നു. ക്രിസ്റ്റ കലാജ്യോതി, ആതിര ജനകന്‍, അരുണ്‍ അശോക്, സായന്ത്.എസ്, ശ്യാം പ്രസാദ് എന്നിവരാണ് കവചം എന്ന ആൽബത്തിനായി പാടിയിരിക്കുന്നത്. സയനോര എന്നിവരാണ് ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

 

കാവലിൽ ഡോ. മധു വാസുദേവന്റെ വരികൾക്ക് റിഥ്വിക് ചന്ദ് ഈണം നൽകിയിരിക്കുന്നു. ഗായികയും സംഗീതസംവിധായകയുമായ സയനോരയാണ് പാട്ട് ആലപിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും, ഗാർഹിക അന്തരീക്ഷത്തിലും ഉള്ള അക്രമത്തിനും പീഡനത്തിനും എതിരെ അവരുടെ ശബ്ദം ഉയർത്തുകയും ചെയ്യുക എന്നുള്ളതാണ് ഈ വിഡിയോയിലൂടെ ലക്ഷ്യം ഇടുന്നത്. എല്ലാ സ്ത്രീകളെയും പെൺ കുട്ടികളെയും ഈ വിഡിയോ പൊതു താല്പര്യത്തിനായി കാണാനും പ്രചരിപ്പിക്കാനും കേരള പൊലീസ് അഭ്യർഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com