ADVERTISEMENT

പൂർണ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങി രാജ്യത്തിന്റെ സ്വരരാജ്ഞി ലത മങ്കേഷ്കർ മടങ്ങി. ഗായികയുടെ ചിത കത്തിത്തീരും മുൻപേ പക്ഷേ വിവാദങ്ങളും പുകഞ്ഞു തുടങ്ങി. മുംബൈ ശിവാജി പാര്‍ക്കിൽ ലതാജിക്ക് അന്തിമോപചാരമർപ്പിച്ച നടൻ ഷാരൂഖ് ഖാൻ ദുആ (മുസ്‌ലിം ആചാരപ്രകാരമുള്ള പ്രാർഥന) അർപ്പിക്കുകയും അതിന്റെ ഭാഗമായി ലതയുടെ ഭൗതിക ശരീരത്തിലേക്ക് ഊതുകയും ചെയ്തിനു പിന്നാലെയാണ് വിവാദമുണ്ടായത്. ‌

 

ഷാരൂഖ്  ഭൗതിക ശരീരത്തിലേക്ക് തുപ്പിയെന്ന് ആരോപിച്ചാണ് വിവാദം. ഇതിനൊപ്പം ചടങ്ങിന്റെ വിഡിയോയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കളടക്കം ഇത് ഏറ്റു പിടിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ഷാരൂഖിനെതിരെ ആക്രമണവും രൂക്ഷമായി. അതേസമയം, ദുആ അർപ്പിച്ച ശേഷം ഷാരൂഖ് ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിലേക്ക് ഊതുകയാണെന്നത് വിഡിയോയിൽ വ്യക്തമാണ്. പിന്നാലെ ലതയുടെ ഭൗതികദേഹത്തിൽ പുഷ്പാഞ്ജലി അര്‍പ്പിക്കുകയും അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്യുന്നുണ്ട്.

 

സംഭവം വിവാദമായതോടെ ഷാരൂഖ് ഖാന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പേർ രംഗത്തെത്തി. പ്രിയപ്പെട്ടയാൾക്ക് സ്വന്തം വിശ്വാസപ്രകാരം യാത്രാമൊഴി നൽകിയ ആളെ മോശമായി ചിത്രീകരിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. മാനേജർ പൂജ ദദ്‌ലാനിക്കൊപ്പം ലതാ മങ്കേഷ്കറിന് അന്തിമോപചാരമർപ്പിക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഷാരൂഖ് ദുആ അർപ്പിക്കുമ്പോൾ തൊട്ടടുത്ത് പൂജ കൈ കൂപ്പി നിൽക്കുന്നതാണ് യഥാർഥ മതേതര ഇന്ത്യയുടെ ചിത്രം എന്ന അടിക്കുറിപ്പുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com