‘കള്ളൻ ഡിസൂസ’യിൽ ഷഹബാസ് അമന്റെ പാട്ട്; ഏറ്റെടുത്ത് പ്രേക്ഷകർ

Thanichakumee-song
SHARE

സൗബിൻ ഷാഹിർ നായകനാകുന്ന ‘കള്ളൻ ഡിസൂസ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘തനിച്ചാകുമീ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് ഈണമൊരുക്കിയത് പ്രശാന്ത് കർമയാണ്. ഷഹബാസ് അമൻ ഗാനം ആലപിച്ചിരിക്കുന്നു. 

വേറിട്ട ആസ്വാദനാനുഭവമാണ് പാട്ട് സമ്മാനിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ദേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള്ളൻ ഡിസൂസ’. സൗബിനൊപ്പം ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. റംഷി അഹമ്മദ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് ചിത്രത്തിന്റെ നിർമാണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS