പ്രണയദിനത്തിൽ സ്പെഷൽ പാട്ടു വിഡിയോയുമായി ഗായിക രഞ്ജിനി ജോസ്. വിഖ്യാത സംഗീതജ്ഞരായ എഡ് ഷീരനും ടെയ്‌ലർ സ്വിഫ്റ്റും ചേർന്നൊരുക്കിയ ‘ജോക്കർ ആൻഡ് ദ് ക്വീൻ’ എന്ന പാട്ടിന്റെ കവർ പതിപ്പാണ് ഗായിക പ്രേക്ഷകർക്കരികിലെത്തിച്ചത്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് പാട്ട് റിലീസ് ചെയ്തത്. തനിക്കേറെ പ്രിയപ്പെട്ട ഗാനമായതിനാലാണ് കവർ പതിപ്പൊരുക്കിയതെന്നു രഞ്ജിനി വെളിപ്പെടുത്തി. എല്ലാവർക്കും പ്രണയദിനാശംസകള്‍ നേർന്നുകൊണ്ടാണ് ഗായിക കവർ ഗാനം പുറത്തിറക്കിയത്.
മികച്ച ദൃശ്യാനുഭവം കൂടെ സമ്മാനിക്കുന്ന ഗാനം ചുരുങ്ങിയ സമയത്തിനകമാണു ശ്രദ്ധേയമായത്. ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിയ പാട്ടിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു.