ADVERTISEMENT

അർജുൻ അശോകൻ നായകനായെത്തുന്ന ‘മെംബർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പുറത്തിറങ്ങി. ‘ലോകം ഉരുണ്ടോടും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ശബരീഷ് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. ‘പ്രേമം’, ‘നേരം’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധേയനായ പാട്ടെഴുത്തുകാരനാണ് ശബരീഷ്. 

 

ഇതിനോടകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘അലരേ നീയെന്നിലെ’ എന്ന ഗാനം ഏറെ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. നിത്യ മാമ്മനും അയ്റാനും ചേർന്നാണു ഗാനം ആലപിച്ചത്. 

 

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘മെംബർ രമേശൻ ഒൻപതാം വാർഡ്’. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ‌, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി, ബിനു അടിമാലി, സിനി അബ്രഹാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com