ADVERTISEMENT

സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ ദുബായിലെ സ്റ്റുഡിയോ സന്ദർശിച്ച് സംഗീതജ്ഞൻ ഇളയരാജ. റഹ്മാൻ തന്നെയാണ് ഇളയരാജയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിഹാസസംഗീതജ്ഞരെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. പ്രമുഖ താരങ്ങളും ഗായകരുമുൾപ്പെടെയുള്ളവർ ചിത്രം കണ്ടു പ്രതികരണങ്ങൾ രേഖപ്പെടുത്തി. 

 

എ. ആർ. റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയ്ക്കു വേണ്ടി ഇളയരാജ സംഗീതമൊരുക്കുമെന്നാണു റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് റഹ്മാനും സൂചനകൾ നല്‍കി. റഹ്മാന്റെ നേതൃത്വത്തിലുള്ള വനിതാ ഓർക്കസ്ട്രയാണ് ഫിർദൗസ്. ആകെ 50 അംഗങ്ങളാണുള്ളത്. സംഗീതസംവിധാനത്തിലേയ്ക്കു ചുവടുവയ്ക്കുന്നതിനു മുൻപ് നിരവധി ഗാനങ്ങൾക്കായി എ.ആർ.റഹ്മാനും ഇളയരാജയും ഒരുമിച്ചിട്ടുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com