ADVERTISEMENT

ലോക വനിതാദിനത്തിൽ സ്പെഷൽ പാട്ടുമായി ഗായിക സയനോര ഫിലിപ്. ‘സർവംസഹ വേണ്ടായിനി’ എന്ന പേരിലാണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിച്ചിരിക്കുന്നത്. സയനോരയും വൈശാഖ് സുഗുണനും ചേർന്ന് പാട്ടിന്റെ വരികൾ കുറിച്ചു. സയനോര തന്നെയാണ് ഈണമൊരുക്കി ഗാനം ആലപിച്ചത്. 

 

റാപ് ശൈലി കൂടി ഉൾച്ചേർത്താണ് പാട്ടൊരുക്കിയത്. ഇന്ദുലേഖ വാരിയർ പ്രാസം ഒപ്പിച്ച റാപ് വരികൾ എഴുതി ആലപിച്ചിരിക്കുന്നു. ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ഹാഷ്ടാഗോടുകൂടിയാണ് പാട്ട് പുറത്തിറക്കിയത്. പുതിയ കാലത്തിന്റെ സ്ത്രീത്വത്തിനായാണ് പാട്ട് സമർപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ സഹനവേഷങ്ങൾ ഇനി വേണ്ട എന്ന് പാട്ട് ഓർമിപ്പിക്കുന്നു. 

 

പെൺകരുത്തിന്റെ വേറിട്ട കാഴ്ച പകരുന്ന പാട്ട് ഇതിനോടകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടിലെ ശക്തമായ വാക്കുകളും കരുത്തുറ്റ പ്രതികരണങ്ങളും പെൺമയെ കൂടുതൽ ബലപ്പെടുത്തുന്നുവെന്നാണ് പ്രേക്ഷകവിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com