ADVERTISEMENT

എന്നും കേൾക്കാൻ കൊതിക്കുന്ന നിത്യഹരിതഗാനത്തിനു കവർ പതിപ്പുമായി ഗായിക രാജലക്ഷ്മി. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന ചിത്രത്തിലെ ‘നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷി’ എന്ന ഗാനത്തിനാണ് ഗായികയുടെ കവർ. 

 

ഇതിഹാസസംഗീതജ്ഞൻ എം.ബി.ശ്രീനിവാസന്റെ ഓർമദിനത്തിൽ അദ്ദേഹത്തോടുള്ള ആദരമായാണ് രാജലക്ഷ്മി കവർ ഗാനം ഒരുക്കിയത്. ശ്രീനിവാസന്റെ ഈണങ്ങളിൽ തനിക്കേറ്റവും പ്രിയപ്പെട്ട പാട്ടാണിതെന്ന് ഗായിക പറഞ്ഞു. 

 

മനോഹരമായ ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് കവർ ഗാനം പ്രേക്ഷകർക്കരികിലെത്തിയത്. നബേന്ദു ആർ തമ്പി വിഡിയോയുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജെയിംസ് അനോസ് ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. സച്ചിൻ ബി. ജി കീബോർഡിൽ ഈണമൊരുക്കി.

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. യഥാർഥ പാട്ടിന്റെ തനതുഭാവം കൈവിടാതെ ആലപിച്ച രാജലക്ഷമിയെ പ്രശംസിച്ചു നിരവധി പേര്‍ രംഗത്തെത്തി. 

 

‘നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷി’ സിനിമയിൽ ആലപിച്ചത് കെ.എസ്.ചിത്രയാണ്. വരികൾ കുറിച്ചത് ഒ.എൻ.വി.കുറുപ്പ്. കാലമെത്ര കഴിഞ്ഞാലും എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ മലയാളി ഇഷടപ്പെടുന്ന പാട്ടാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com