ADVERTISEMENT

നടൻ കൃഷ്ണകുമാറിന്റെയും മകൾ ദിയയുടെയും നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആകുന്നു. ‘ഷാർജ ടു ഷാര്‍ജ’ എന്ന ചിത്രത്തിലെ ‘ദിൽ ദില്‍ സലാം സലാം’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചത്. 

 

കൃഷ്ണകുമാറും ദിയയും ഇപ്പോൾ ദുബായിലാണ് ഉള്ളത്. മരുഭൂമിയിൽ വച്ചാണ് ഇരുവരുടെയും നൃത്തം. ദിയ കൃഷ്ണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നൃത്ത വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അച്ഛൻ–മകൾ കോംബോ കണ്ട് നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്.

 

ഇക്കഴിഞ്ഞ ദിവസം ദുബായ് എക്സ്പോ കാണാൻ പോയതിന്റെ സന്തോഷം കൃഷ്ണകുമാർ പങ്കുവച്ചിരുന്നു. ദിയയെക്കൂടാതെ മൂന്നാമത്തെ മകൾ ഇഷാനിയും കൃഷ്ണകുമാറിനൊപ്പമുണ്ട്. മൂവരും എക്സ്പോ കാണാനെത്തിയതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. അഹാന കൃഷ്ണകുമാർ ചെന്നൈയിൽ ആയതിനാലാണ് എക്സ്പോയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com