‘വരയനി’ൽ സനയുടെ പാട്ട്; ശ്രദ്ധേയമായി ‘ഏദനിൽ മധു നിറയും’

varayan-song2
SHARE

സത്യം സിനിമാസിന്റെ ബാനറിൽ എ.ജി.പ്രേമചന്ദ്രൻ നിർമ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഏദനിൽ മധു നിറയും’ എന്നു തുടങ്ങുന്ന പ്രമോ ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ബി.കെ ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് പ്രകാശ് അലക്സ് സംഗീതം പകർന്നു. സന മൊയ്തൂട്ടി ആണ് ഗാനം ആലപിച്ചത്.

പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സനയുടെ ആലാപന മാധുര്യത്തെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി. പാട്ടിന്റെ പ്രമോ വിഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 

സിജു വിൽസൺ നായകനായെത്തുന്ന ചിത്രമാണ് ‘വരയൻ’. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി, സുധാകരന്‍ കെ.പി, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA