പാട്ട് പാടി ‘ഡോളർ മഴ’ പെയ്യിച്ച് ഗുജറാത്തി ഗായിക; വൈറൽ

geeta-ben
SHARE

അമേരിക്കൻ വേദിയിൽ പാട്ട് പാടി ‘ഡോളർ മഴ’ പെയ്യിച്ച് ഗുജറാത്തി നാടൻപാട്ടുകലാകാരി ഗീതാ ബെൻ റബാരി. റഷ്യൻ അധിനിവേശത്തെ തുടർന്ന് വലയുന്ന യുക്രെയ്ന്‍ ജനതയ്‌ക്കായി പണം സമാഹരിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് പാട്ടിനൊടുവിൽ പണം കുമിഞ്ഞുകൂടിയത്. അറ്റ്ലാന്റയിൽ ആയിരുന്നു സംഗീതപരിപാടി.

geeta-ben2
ഗീതാ ബെൻ റബാരി സംഗീതപരിപാടിക്കിടെ

തന്റെ പാട്ടും തുടർന്നുണ്ടായ സംഭവങ്ങളും ഉൾപ്പെടുന്ന വിഡിയോ രംഗങ്ങൾ ഗീതാ ബെൻ റബാരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും പിന്നീട് നീക്കം ചെയ്തു. ഡോളർ കൂമ്പാരത്തിനു നടുവിലിരിക്കുന്ന ഗായികയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയിരിക്കുകയാണ്. 

റിപ്പോർട്ടുകൾ പ്രകാരം പാട്ടുപാടി ഏകദേശം 300,000 ഡോളറാണ് ഗീതാ ബെൻ റബാരി നേടിയത്. (2.25 കോടി രൂപ) ഈ തുക യുക്രെയ്ന്‍ ജനതയ്‌ക്കായി സമാഹരിച്ചതാണെന്നും അവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കുമെന്നും ഗായിക അറിയിച്ചു. ഗായകൻ സണ്ണി ജാദവും ഗീതാ ബെൻ റബാരിക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA