ബീസ്റ്റ് മോഡ്; ട്രെൻഡിങ്ങായി വിജയ് ചിത്രത്തിലെ പാട്ട്
Mail This Article
×
വിജയ് ചിത്രം ബീസ്റ്റിലെ പുതിയ പാട്ട് ഏറ്റെടുത്ത് പ്രേക്ഷകർ. ബീസ്റ്റ് മോഡ് ലിറിക്കൽ വിഡിയോ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. വിവേകിന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്നാലപിച്ചു.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിലാണ്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
വിജയ്ക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബീസ്റ്റ്’. പൂജ ഹെഗ്ഡെ നായികയായെത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.