ADVERTISEMENT

റോക്ക് ഫ്യൂഷൻ ശൈലിയിലൊരു ഭഗവതി പാട്ടുമായി ഗായിക ഇന്ദുലേഖ വാരിയർ. ഓർഡിനറി, അനാർക്കലി എന്നീ ചിത്രങ്ങളുടെ നിർമാതാവും പാട്ടെഴുത്തുകാരനായ രാജീവ് ഗോവിന്ദനാണ് ഭഗവതി പാട്ടിന് വരികളൊരുക്കിയത്. രാജീവ് ഗോവിന്ദന്റെ വരികൾക്ക് ഈണം നൽകി പാടിയിരിക്കുന്നത് ഇന്ദുലേഖയാണ്. തിരുമാന്ധാംകുന്ന് ഭഗവതിക്ക് സമർപ്പിച്ചുകൊണ്ടാണ് ഇന്ദുലേഖയുടെ പാട്ടും അവതരണവും. 

 

രണ്ടു വർഷം മുമ്പാണ് പാട്ടിന് ഈണമിട്ടതെന്ന് ഗായിക ഇന്ദുലേഖ പറയുന്നു. "ഈ പാട്ടിന് വരികളൊരുക്കിയ രാജീവ് ഗോവിന്ദനൊപ്പം ദുനിയാവിന്റെ ഒരറ്റത്ത് എന്ന ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശയത്തിലാണ് ഭഗവതി പാട്ട് ആവിഷ്കരിച്ചിരിക്കുന്നത്. റോക്ക് ഫ്യൂഷൻ ശൈലിയാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. ഈണമിട്ടതിനു ശേഷം പിന്നീട് ഏറെ സമയമെടുത്തായിരുന്നു ഓർക്കസ്ട്രേഷൻ. എഡ്വിൻ ജോൺസണാണ് പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചത്. ഇലക്ട്രിക് ഗിറ്റാറും വീണയും ഉപയോഗിച്ചുകൊണ്ടുള്ള വേറിട്ട പരീക്ഷണമാണ് ഈ ഭഗവതി പാട്ട്", ഇന്ദുലേഖ പറയുന്നു. 

 

ഈണമിട്ടു പാടിയ പാട്ടുകളിൽ വ്യക്തിപരമായി ഏറെ സ്പെഷലായ പാട്ടാണ് ഇതെന്നും ഇന്ദുലേഖ കൂട്ടിച്ചേർത്തു. അതിനുള്ള കാരണവും ഇന്ദുലേഖ പങ്കുവച്ചു. "2020ലാണ് പാട്ടിന് ഈണമിട്ടതെങ്കിലും ഏറെ വൈകിയാണ് പാട്ട് റെക്കോർഡ് ചെയ്തതും ഷൂട്ട് ചെയ്തതും. ഈ പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ ഞാൻ ഗർഭിണിയാണ്. മകന് ജന്മം നൽകിയതു ശേഷമാണ് പാട്ട് ദൃശ്യവൽക്കരിച്ചത്. സത്യത്തിൽ എന്റെ ഗർഭകാലവുമായി ഒരുപാട് ബന്ധമുണ്ട് ഈ പാട്ടിന്. മകൻ ഉള്ളിലുള്ളപ്പോൾ ചെയ്ത പാട്ടായതുകൊണ്ട് എനിക്ക് ഏറെ സ്പെഷലാണ് ഈ ഭഗവതി പാട്ട്."

 

ജുബിൻ തോമസാണ് വിഡിയോയുടെ ക്രിയേറ്റീവ് ഡയറക്ടർ. എസ്.ജയൻദാസ് ക്യാമറയും അരുൺദാസ് എഡിറ്റും നിർവഹിച്ചിരിക്കുന്ന മ്യൂസിക് ആൽബത്തിന് മികച്ച പ്രതികരണമാണ് സംഗീതപ്രേമികളിൽ നിന്നു ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com