താരങ്ങൾക്കൊപ്പം തിളങ്ങി മുക്തയുടെ മകളും; പത്താംവളവിലെ പെരുന്നാൾ പാട്ട്

patham-valavu-song-new
SHARE

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന പത്താം വളവിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ആരാധനാ ജീവനാഥാ...’ എന്ന പെരുന്നാൾ പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ര‍ഞ്ജിൻ രാജ് ഈണമൊരുക്കി. വിജയ് യേശുദാസും മെറിൻ ഗ്രിഗറിയും  ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ആരാധകർ‍ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

എം. പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാമിലി ഇമോഷനൽ ത്രില്ലർ ആണ് ‘പത്താം വളവ്’. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണു നായികമാര്‍. 

അജ്മൽ അമീർ, അനീഷ് ജി. മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണു മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കിയാര  അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘പത്താം വളവ്’. മേയ് 13നു ചിത്രം പ്രദർശനത്തിനെത്തും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS