ADVERTISEMENT

അജയ് ജ്ഞാനമുത്തു ചിയാൻ വിക്രമിനെ നായകനാക്കിയൊരുക്കുന്ന ആക്‌ഷൻ ത്രില്ലർ കോബ്രയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘അധീര’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. പാ വിജയ്‌യുടെ വരികൾക്ക് എ.ആർ.റഹ്മാൻ സംഗീതം പകർന്നിരിക്കുന്നു. പാട്ട് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 

 

വിക്രം ഏഴ് വ്യത്യസ്ത ലുക്കുകളിൽ അഭിനയിക്കുന്ന ചിത്രമാണ് ‘കോബ്ര’. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ വില്ലൻ വേഷത്തിലെത്തുന്നു. മലയാള നടൻ റോഷൻ മാത്യുവും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണു നായിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com