കാണികളുടെ നെഞ്ചുലച്ച് 3 വയസ്സുകാരന്റെ പാട്ട്; കീവ് തുരങ്കപാതയിലെ ആശ്വാസക്കാഴ്ച

leornard-bush
SHARE

റഷ്യ അഴിച്ചുവിട്ട യുദ്ധത്തിന്റെ കെടുതികളും വേദനകളും യുക്രെയ്ന്‍ ജനതയെ ആഴത്തിൽ മുറിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യുദ്ധത്തിന്റെ സങ്കടക്കാഴ്ചകള്‍ക്കിടയില്‍ യുക്രെയ്നിലെ ഹൃദയങ്ങള്‍ക്ക് ആശ്വാസമാവുകയാണ് 3 വയസ്സുകാരൻ ലിയൊനാര്‍ഡ് ബുഷിന്റെ യുദ്ധവിരുദ്ധ ഗാനം. 

കീവ് മെട്രോ സ്റ്റേഷന് സമീപത്തെ തുരങ്കപാതയില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് യുദ്ധത്തിനെതിരായി കൊച്ചുഗായകന്‍ മനസ്സു തുറന്ന് പാടിയത്. ബുഷ് ഹൃദയത്തില്‍ തൊട്ട് പാടാന്‍ തുടങ്ങിയതോടെ സംഗീതപരിപാടി കാണാനെത്തിയ മുഴുവനാളുകളും നിശബ്ദരായി. ചിലരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

യുദ്ധത്തിനെതിരായി കുഞ്ഞു ലിയനോര്‍ഡ് പാടിയ മറ്റൊരു പാട്ടും നേരത്തേ വൈറൽ ആയിരുന്നു. റഷ്യന്‍ സേനയുടെ ആക്രമണത്തെത്തുടര്‍ന്ന് യുക്രെയ്നിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് താമസം മാറ്റിയതാണ് ബുഷിന്റെ കുടുംബം. ദേശീയതലത്തില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് കുഞ്ഞുഗായകന്‍ ഇപ്പോള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA