‘പിള്ളേര് പൊളിച്ചു’; വരയനിലെ പുത്തൻ പാട്ട് ഏറ്റെടുത്ത് പ്രേക്ഷകർ

varayan-song1
SHARE

സിജു വിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍സൻ നായകനായെത്തുന്ന ‘വരയനി’ലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ‘കായലോണ്ട് വട്ടം വളച്ചേ’ എന്നു തുടങ്ങുന്ന പാട്ട് സായി ഭദ്ര ആണ് ആലപിച്ചത്. ബി.െക.ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലകസ് സംഗീതം പകർന്നിരിക്കുന്നു. 

ഗ്രാമത്തിന്റെ സൗന്ദര്യക്കാഴ്ചകളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. റിയാലിറ്റി ഷോ വേദിയിലൂടെ ശ്രദ്ധേയരായ ചൈതിക്, കാശിനാഥൻ എന്നിവർ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു. പ്രസന്ന മാസ്റ്റർ ആണ് നൃത്തസംവിധായകൻ. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ‘പിള്ളേര് പൊളിച്ചു’ എന്നാണ് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും. ‘വരയനി’ലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരയൻ’. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി, സുധാകരന്‍ കെ.പി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. സത്യം സിനിമാസിന്റെ ബാനറിൽ എ.ജി.പ്രേമചന്ദ്രനാണ് നിർമാണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS