വീണ്ടും നോട്ടമെറിഞ്ഞ് ഖദീജ; മകളുടെ പാട്ട് പരിചയപ്പെടുത്തി എ.ആർ.റഹ്മാൻ‌

rahman-daughter
SHARE

വീണ്ടും പാട്ടുമായി സംഗീതസംവിധായകന്‍ എ.ആർ.റഹ്മാന്റെ മകൾ ഖദീജ എത്തുന്നു. ‘കുഹു കുഹു’ എന്ന പേരിലാണ് പാട്ടൊരുക്കുന്നത്. പാട്ടിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഖദീജയുടെ കണ്ണുകൾ മാത്രം അനാവരണം ചെയ്ത പോസ്റ്റർ അതിമനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. 

പോസ്റ്റർ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണു ഖദീജയ്ക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയത്. സഹോദരനും ഗായകനുമായ എ.ആർ.അമീനും പ്രതികരണം അറിയിച്ചിട്ടുണ്ട്. പുതിയ പാട്ടിനായി കാത്തിരിക്കുകയാണ് സംഗീതപ്രേമികൾ. 

ഗായികയെന്ന നിലയിൽ ഇതിനകം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാന്‍. 2020ൽ പുറത്തിറക്കിയ ‘ഫരിശ്തോ’ എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടി. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണിത്. പലനാടുകളിലൂടെ തീർഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർഥനയായാണ് ഖദീജ ‘ഫരിശ്തോ’ ഒരുക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS