ADVERTISEMENT

ഗായിക അഭയ ഹിരൺമയിയുടെ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഫോട്ടോഷൂട്ടിനായി ഗായികയെ ഒരുക്കിയ എസ്‌വി ബ്രൈഡൽ വേൾഡിന്റെ സമൂഹമാധ്യമ പേജിലാണ് അഭയയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

 

ലെഹംഗ ധരിച്ച് ഗ്ലാമർ ലുക്കിൽ ആണ് അഭയ തിളങ്ങുന്നത്. വസ്ത്രത്തിനിണങ്ങുന്ന ആഭരണങ്ങളും ഹെയർസ്റ്റൈലും ഗായികയുടെ ലുക്കിനെ വേറിട്ടുനിർത്തുന്നു. രമ്യ ആണ് അഭയയ്ക്കു വേണ്ടി വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 

 

ഗ്ലാമർ ചിത്രങ്ങൾ അടുത്തിടെ അഭയ ഹിരൺമയി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ‘പുതിയ ചിത്രങ്ങൾ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. അഭയയുടെ വിഡിയോയും ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com