ADVERTISEMENT

ഗായിക ജ്യോത്സ്ന ഒരുക്കിയ പുതിയ കവർ ഗാനം ആരാധഹൃദയങ്ങൾ കീഴടക്കുന്നു. ‘സിംഫണി’ ചിത്രത്തിലെ ‘ചിത്രമണിക്കാട്ടിൽ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനാണ് ജ്യോത്സ്നയുടെ കവർ പതിപ്പ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകർന്ന ഗാനമാണിത്. സിനിമയ്ക്കു വേണ്ടി കെ.എസ്.ചിത്രയും പി.ജയചന്ദ്രനും ചേർന്നു ഗാനം ആലപിച്ചു. 

 

ജ്യോത്സ്നയുടെ കവർ പതിപ്പ് ഇതിനകം നിരവധി പ്രേക്ഷകരെ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ജ്യോത്സ്നയുടെ ഹൃദ്യമായ ആലാപനം കേൾവിക്കാരെ പിടിച്ചിരുത്തുന്നുവെന്നാണ് ആസ്വാദകപക്ഷം. റാൽഫിൻ സ്റ്റീഫൻ ആണ് കവർ ഗാനത്തിനു വേണ്ടി പിയാനോയിൽ ഈണമൊരുക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com