ADVERTISEMENT

മകൾ ഖദീജയുടെ വിവാഹ സൽക്കാര വേദിയിൽ നിന്നുള്ള വിഡിയോ പങ്കിട്ട് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. പന്ത്രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ ആഘാഷരാവിന്റെ പ്രധാന ദൃശ്യങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് സൽക്കാരത്തിൽ പങ്കെടുത്തത്. 

 

ഈ മാസം 6നാണ് ഖദീജയും സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദും വിവാഹിതരായത്. റിസപ്‍ഷൻ വേദിയിൽ നിന്നും ഭർത്താവിനൊപ്പമുള്ള പുതു ചിത്രം ഖദീജ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സിംപിൾ വസ്ത്രം ധരിച്ചാണ് വധൂവരന്മാർ ആഘോഷരാവിൽ തിളങ്ങിയത്. വിവാഹ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

 

ഗായികയെന്ന നിലയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാന്‍. 2020ൽ പുറത്തിറക്കിയ 'ഫരിശ്തോ' എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടിയതാണ്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണിത്. പലനാടുകളിലൂടെ തീർഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർഥനയാണ് 'ഫരിശ്തോ'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com