യുഎഇയുടെ ആദ്യ സംവിധായിക; നൈലയുടെ ‘ബാബി’ൽ മുഴങ്ങും റഹ്മാന്റെ സംഗീതം

rahman-nyla
SHARE

യുഎഇയിലെ ആദ്യ വനിതാ സംവിധായികയുടെ ത്രില്ലർ സിനിമയിൽ സംഗീതമൊരുക്കാൻ എ.ആർ.റഹ്മാൻ. നൈല അൽ ഖാജയുടെ ‘ബാബ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് റഹ്മാന്റെ സംഗീതം. നൈലയുടെ പുതുമയുള്ള പ്രമേയത്തെ ആവേശത്തോടെ കാണുന്നുവെന്ന് എ.ആർ.റഹ്മാൻ പറഞ്ഞു. 

‘നൈല കരിയറിനോടു വലിയ അഭിനിവേശം പുലർത്തുന്ന ആൾ ആണ്. അവർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷം. വേറിട്ട വഴിയിലൂടെ നടന്ന് ഗൾഫ് ജനതയുടെ ജീവിതം പകർത്തുന്ന നൈലയേയും അവരുടെ കലാ സൃഷ്ടികളെയും ഞാൻ ഏറെ ആസ്വദിക്കാറുണ്ട്. ബാബ് ഒരു ആഗോള സിനിമയായിരിക്കും. ഭാഷാന്തരങ്ങൾ ഭേദിക്കാൻ കഴിയുന്ന ദൃഢമായ തിരക്കഥയാണ് ചിത്രത്തിന്റേത്. അത് എന്നെ വൈകാരികമായി ഒരുപാട് സ്പർശിച്ചു. സിനിമയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്’, എ.ആർ.റഹ്മാൻ പറഞ്ഞു. 

തന്റെ സിനിമയ്ക്കൊപ്പം എ.ആർ.റഹ്മാനും ചേർന്നതോടെ വളരെ മനോഹരമായ യാത്രയായിരിക്കും ചിത്രത്തിനുണ്ടാവുകയെന്ന് നൈല അൽ ഖാജ ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചു. കോവിഡ് പ്രതിസന്ധികൾ കാരണം നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്നാണു റിപ്പോർട്ടുകൾ. 2023ൽ ആയിരിക്കും ബാബ് പ്രേക്ഷകരിലേയ്ക്ക് എത്തുക. മലാൽ, ദ് റോഡ് ടു ഫുൾഫിൽമെന്റ് അടക്കമുള്ള ചെറുകഥകളിലൂടെ ആഗോളശ്രദ്ധ നേടാൻ നൈലയ്ക്കു സാധിച്ചിട്ടുണ്ട്. ത്രീ ആണ് നൈലയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA