ADVERTISEMENT

കമല്‍ ഹാസൻ നായകനായെത്തുന്ന ‘വിക്രം’ എന്ന സിനിമയിലെ പാട്ടിനെതിരെ പൊലീസില്‍ പരാതി. അനിരുദ്ധ് രവിചന്ദറിന്റെ ഈണത്തിൽ കമല്‍ഹാസന്‍ എഴുതി പാടിയ ‘പത്തല പത്തല’ എന്ന പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്നു കാണിച്ചാണു ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. മക്കള്‍ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണു പാട്ടിലൂടെ പറയുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ മണിക്കൂറുകൾ കൊണ്ട് കോടിലധികം പ്രേക്ഷകരെയാണ് നേടിയത്.

 

വരികൾ കൊണ്ട് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണു പാട്ട്. ഖജനാവില്‍ പണമില്ലെന്നും രോഗങ്ങള്‍ പടരുകയാണെന്നും പാട്ടിൽ പറയുന്നു. കേന്ദ്രസര്‍ക്കാരുണ്ടെങ്കിലും തമിഴന് ഒന്നും കിട്ടുന്നില്ലെന്നും പറഞ്ഞുവയ്ക്കുന്നു. താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും പറഞ്ഞതോടെ പാട്ട് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള തമിഴന്റെ പ്രതിഷേധമായി മാറിയിരിക്കുകയാണ്. ചെന്നൈയുടെ സംസാരഭാഷയിലുള്ള പാട്ട് ഇതിനകം രാഷ്ട്രീയ ചര്‍ച്ചയായി കഴിഞ്ഞു. കേന്ദ്രത്തിനെതിരെയുള്ള ഒളിയമ്പായി പാട്ടിനെ ട്വിറ്ററില്‍ ആഘോഷിക്കുകയാണു തമിഴകം. 

 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിക്രം’. കമൽ ഹാസനൊപ്പം വിജയ് സേതുപതി, മലയാള താരങ്ങളായ ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com