ഹൃദയങ്ങളിൽ പെയ്യുന്ന ‘നിലാ മഴ’; ജനഗണമനയിലെ പാട്ട് ഏറ്റെടുത്ത് പ്രേക്ഷകർ

janaganamana-song4
SHARE

പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ജനഗണമന’യിലെ പുതിയ പാട്ട് ഏറ്റെടുുത്ത് പ്രേക്ഷകർ. ‘നിലാ മഴയുടെ’ എന്നു തുടങ്ങുന്ന പാട്ടാണ് അണിയറപ്രവർത്തകർ പ്രേക്ഷകർക്കരികിലെത്തിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജേക്സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. ആവണി മൽഹാർ ആണ് ഗാനം‌ ആലപിച്ചത്. 

jakes-avani
ഗായിക ആവണി മൽഹാർ, സംഗീതസംവിധായകൻ ജേക്സ് ബിജോയ്

പാട്ട് ഇതിനകം നിരവധി പ്രേക്ഷകരെ നേടിക്കഴിഞ്ഞു. ആവണിയുടെ ഹൃദയം തൊടും ആലാപനമാണ് പാട്ടിന്റെ മുഖ്യ ആകർഷണമെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജനഗണമന’. മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ് ചിത്രം. ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രം ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് ‘ജനഗണമന’. ഷാരിസ് മുഹമ്മദിന്റേതാണു തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമൺ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS