ADVERTISEMENT

അച്ഛന്റെ ഒന്നാം ചരമ വാർഷികത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കിട്ട് ഗായിക അഭയ ഹിരൺമയി. ഒരുപാട് കാര്യങ്ങൾ എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും തനിക്ക് അതിനു സാധിക്കുന്നില്ലെന്ന് അഭയ കുറിച്ചു. അച്ഛന്‍ കടന്നു പോയ ശേഷമുള്ള ജീവിതം വളരെ ദുസ്സഹമാണെന്ന് ഗായിക വേദനയോടെ പറയുന്നു. 

 

‘മരവിപ്പ്. ഇന്ന് എനിക്ക് ഒരുപാട് എഴുതണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ കഴിയുന്നില്ല. അച്ഛൻ ഇല്ലാതെ ഞങ്ങൾ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമോ? അച്ഛൻ പോയപ്പോഴും മുന്നോട്ടു ജീവിക്കാൻ സാധിക്കുമെന്നു ഞങ്ങൾ കരുതി. പക്ഷേ അതിനു സാധിക്കുന്നില്ല. അടുത്ത തവണ ഞാൻ അച്ഛന്റെ നല്ല മകള്‍ ആയിരിക്കുമെന്ന് ഉറപ്പു തരികയാണ്. നല്ല വ്യക്തിയായി വളർത്തിയതിൽ അഭിമാനിക്കുന്നു. അച്ഛനെ ഞങ്ങൾ എപ്പോഴും സ്നേഹിക്കുന്നു. എന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണ് മേയ് 15’. 

 

2021 മെയ് 15 നാണ് അഭയയുടെ അച്ഛൻ ജി.മോഹൻ കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു അന്ത്യം. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com