കുടുംബബന്ധത്തിന്റെ കാഴ്ചകളുമായി ‘ഏലമലക്കാടിനുള്ളിൽ’; ട്രെൻഡിങ് ആയി പത്താം വളവിലെ പാട്ട്

patham-valavu
SHARE

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ ‘പത്താം വളവി’ലെ ‘ഏലമലക്കാടിനുള്ളിൽ’ എന്ന വിഡിയോ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണമൊരുക്കിയ പാട്ടാണിത്. ഹരിചരൺ ഗാനം ആലപിച്ചിരിക്കുന്നു. 

ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ട് മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ നാലാമതെത്തിയിരിക്കുകയാണ്. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

എം.പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. അതിഥി രവിയും സ്വാസികയും ചിത്രത്തിൽ നായികമാരായി എത്തുന്നു. അജ്മൽ അമീർ, അനീഷ് ജി. മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA