‘ആശംസകൾ ഇമ്മൻ, മക്കൾക്കും പകരക്കാരെ കണ്ടെത്തിയല്ലോ, ജീവിതം പാഴാക്കിയ ഞാൻ വിഡ്ഢി’; പ്രതികരിച്ച് ആദ്യഭാര്യ

d-imman-monicka
SHARE

സംഗീതസംവിധായകൻ ഡി.ഇമ്മന്റെ രണ്ടാം വിവാഹത്തിൽ പ്രതികരണവുമായി ആദ്യഭാര്യ മോണിക്ക റിച്ചാർഡ്. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് മോണിക്കയുടെ പ്രതികരണം. ഇമ്മനു വേണ്ടി ജീവിതം പാഴാക്കിയ താൻ ഒരു വിഡ്ഢിയാണെന്നും ഇന്ന് അതേക്കുറിച്ചു ഖേദിക്കുന്നുവെന്നും മോണിക്ക കുറിച്ചു. 

‘പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് ഞാന്‍ അറിഞ്ഞില്ല. നിങ്ങള്‍ക്കു വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയാണ്. ഇന്ന് ഞാന്‍ ആത്മാര്‍ഥമായി അതില്‍ ഖേദിക്കുന്നു. രണ്ട് വര്‍ഷമായി നിങ്ങള്‍ എന്നെയോ മക്കളെയോ തിരിഞ്ഞു നോക്കിയിട്ടില്ല. മക്കൾക്കും നിങ്ങള്‍ പകരക്കാരെ കണ്ടെത്തിയതില്‍ അതിശയം തോന്നുന്നു. ഞാന്‍ എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്നും സംരക്ഷിക്കും. വേണ്ടിവന്നാൽ പുതിയ കുഞ്ഞിനെയും ഞാന്‍ സുരക്ഷിതമാക്കും. വിവാഹമംഗളാശംസകള്‍ ഇമ്മൻ’, മോണിക്ക കുറിച്ചു.

മോണിക്കയുടെ കുറിപ്പ് വലിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുകയാണ്. മേയ് 15 നായിരുന്നു ഇമ്മന്റെ രണ്ടാം വിവാഹം. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകള്‍ അമേലിയ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ വൈറൽ ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

2008 ൽ ആയിരുന്നു മോണിക്ക റിച്ചാർഡുമായി ഡി.ഇമ്മന്റെ വിവാഹം. കഴിഞ്ഞ വർഷം ഇരുവരും വിവാഹമോചിതരായി. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേർപിരിയൽ. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്‌. തന്റെ പുനർ വിവാഹത്തിൽ മക്കളെ മിസ് ചെയ്തുവെന്ന് ഇമ്മൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചതു ചർച്ചയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA