ADVERTISEMENT

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ‘മേജർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‌‘ഓ ഇഷ’ എന്ന പ്രണയഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. സാം മാത്യു വരികൾ കുറിച്ച പാട്ടിന് ശ്രീചരൺ പഗല ഈണമൊരുക്കിയിരിക്കുന്നു. സൂരജ് സന്തോഷും യാമിനിയും ചേർന്നാണു ഗാനം ആലപിച്ചത്. 

 

ഹൃദയം തൊടും വരികളും മനോഹര ഈണവും പാട്ടിനെ വേഗത്തിൽ ശ്രദ്ധേയമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘പൊൻ മലരേ’ എന്ന പ്രണയഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവഗായകൻ അയ്‌റാൻ ആണ് ഗാനം ആലപിച്ചത്. 

 

ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേജർ’. യുവതാരമായ അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണൻ ആയി വേഷമിടുന്നു. ശോഭിത ധൂലിപാല, സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണു മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 

 

നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടൈൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷനൽ പ്രൊഡക്‌ഷൻസും ചേർന്നാണ് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ചിത്രമൊരുക്കുന്നത്.

 

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരുക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com