മോഹൻലാലിന് പൃഥ്വിയുടെ പിറന്നാൾ സമ്മാനം; വിഡിയോ ഏറ്റെടുത്ത് ആരാധകർ

bro-daddy-song
SHARE

നടൻ മോഹന്‍ലാലിനു പിറന്നാൾ സമ്മാനവുമായി ബ്രോ ഡാഡി ടീം. ചിത്രത്തിന്റെ തീം സോങ് ഡയറക്ടേഴ്സ് കട്ട് ആണ് പിറന്നാളിനോടനുബന്ധിച്ചു പ്രേക്ഷകർക്കരികിലെത്തിയത്. ബ്രോ ഡാഡിയുടെ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് മോഹൻലാലിനുള്ള സമ്മാനമായി ഈ വിഡിയോ  സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

സിനിമയിലെ രസകരമായ മുഹൂർത്തങ്ങൾ ചേർത്തുവച്ചാണ് പിറന്നാൾ സ്പെഷൽ പാട്ടൊരുക്കിയിരിക്കുന്നത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇതേ ഗാനം എൻഡ് ക്രെഡിറ്റ് സോങ്ങായി ലൊക്കേഷൻ ദൃശ്യങ്ങളുപയോഗിച്ച് സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു.

ദീപക് ദേവ് ആണ് ബ്രോഡാഡിയുടെ സംഗീതസംവിധായകൻ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് ബ്രോ ഡാഡി റിലീസ് ചെയ്തത്. മോഹൻലാലിനെയും പൃഥ്വിരാജിനെയും കൂടാതെ മീന, കല്യാണി പ്രിയദർ‍ശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA