ADVERTISEMENT

ഗായിക റിയാന അമ്മയായി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിയാനയ്ക്കും പങ്കാളി അസാപ് റോക്കിക്കും ആൺകുഞ്ഞ് പിറന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഈ വർഷം ഫെബ്രുവരിയിലാണ് അമ്മയാകാനൊരുങ്ങുന്ന വിവരം റിയാന ആരാധകരെ അറിയിച്ചത്. നിറവയർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ഗായികയുടെ വെളിപ്പെടുത്തൽ. ഏറെ കാലം സുഹൃത്തുക്കളായിരുന്ന റിയാനയും റോക്കിയും 2020ൽ ആണ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്. 

 

റിയാനയുടെ ഗർഭകാല ഫാഷന്‍ ഏറെ ചർച്ചയായതാണ്. നിറവയർ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഗായിക ധരിച്ചത്. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നിരുന്നു. നിറവയർ കാണിച്ച് ഫാഷൻ മാസിക വോഗിന്റെ മുഖചിത്രമായും റിയാന പ്രത്യക്ഷപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com