ADVERTISEMENT

നടി സരയു മോഹനും ഗായിക ജീനു നസീറും ചേർന്നൊരുക്കിയ കവർ ഗാനം പ്രേക്ഷകർക്കരികിൽ. ‘ജീൻസ്’ എന്ന ചിത്രത്തിലെ ‘പൂവുക്കള്‍ ഒളിന്തിരിക്കും കനിക്കൂട്ടം അതിശയം’ എന്ന സൂപ്പർഹിറ്റ് പാട്ടിനാണ് ഇരുവരും ചേർന്നു മനോഹരമായ കവർ പതിപ്പൊരുക്കിയത്. 

 

ജീനു ആണ് ഗാനം ആലപിച്ചത്. സരയു ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. ഹൃദയം തൊടും ആലാപനത്തിനൊപ്പം മനോഹരദൃശ്യഭംഗികൊണ്ടുകൂടി ആസ്വാദകമനസ്സുകൾ കീഴടക്കുകയാണ് പാട്ട്. സരയുവും ജീനുവും അതിമനോഹര നൃത്തപ്രകടനത്തിലൂടെ കയ്യടി നേടിക്കഴിഞ്ഞു. ഇരുവരുടെയും വസ്ത്രധാരണവും ശ്രദ്ധിക്കപ്പെടുകയാണ്. 

 

വില്യം ഫ്രാൻസിയാണ് മ്യൂസിക് ഡിസൈൻ ചെയ്തിരക്കുന്നത്. ബാലമുരളി മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. പ്രദീപ് കിഴല്ലേടത്ത് ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. പ്രജിൽ ഭാസ്കരൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. പാട്ട് ഇതിനകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. 

 

1998 ൽ പുറത്തിറങ്ങിയ ‘ജീൻസ്’ എന്ന ചിത്രത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഈണമൊരുക്കിയ ഗാനമാണ് ‘പൂവുക്കള്‍ ഒളിന്തിരിക്കും കനിക്കൂട്ടം അതിശയം’. വൈരമുത്തു വരികൾ കുറിച്ച പാട്ട് പി.ഉണ്ണികൃഷ്ണനും സുജാതയും ചേർന്ന് ആലപിച്ചു. പാട്ടിന് ഇന്നും ആരാധകർ ഏറെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com