ADVERTISEMENT

ജസ്റ്റിസ് വേൾഡ് ടൂറുമായി ജസ്റ്റിൻ ബീബർ വരുന്നു. ഒക്ടോബര്‍ 18ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണു പാട്ടുത്സവം. ഈ മാസം മെക്സിക്കോയിൽ പര്യടനത്തിനു തുടക്കമിട്ട ബീബർ യുഎസും കാനഡയും ഇറ്റലിയും സ്വീഡനും ഹംഗറിയും തെക്കേ അമേരിക്കയും ദക്ഷിണാഫ്രിക്കയുമൊക്കെ കടന്നാണ് ഇന്ത്യയിലെത്തുന്നത്. 

 

ബുക്ക് മൈ ഷോയും എഇജി പ്രസന്റ്സ് ഏഷ്യയുമാണ് പരിപാടിയുടെ പ്രമോട്ടർമാർ. ജൂൺ 4 മുതൽ ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകൾ ലഭ്യമാകും. പ്രീ സെയിൽ ജൂൺ 2നു തുടങ്ങും. 4000 രൂപയാണ് ടിക്കറ്റ് നിരക്ക്. 

 

ലോകസംഗീതത്തിലെ പ്രിയങ്കരനായ കനേഡിയൻ താരം 2017ൽ മുംബൈയിൽ പരിപാടി നടത്തിയിട്ടുണ്ട്. അന്ന് 40000 പേരാണു പാട്ടു കേൾക്കാൻ എത്തിയത്. ഇത്തവണ 43000 ടിക്കറ്റുകൾ വിൽപനയ്ക്കുണ്ട്. ജസ്റ്റിസ് വേൾഡ് ടൂർ 30 രാജ്യങ്ങളിലായി 125 വേദികൾ പിന്നിട്ട് അടുത്ത വർഷം മാർച്ചിൽ യൂറോപ്പിൽ അവസാനിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com