‘വേദനയുടെ കാലം കഴിഞ്ഞു, ഇനി മനോഹര യാത്ര’; പ്രണയം പറഞ്ഞ് അമൃതയും ഗോപി സുന്ദറും

amritha-gopi-sundar
SHARE

പ്രണയം വെളിപ്പെടുത്തി സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാർത്ത ഇരുവരും ആരാധകരുമായി പങ്കുവച്ചു. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഗായിക പറഞ്ഞു. 

പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്. 'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….' എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ്‌ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായി. 

ചിത്രം വൈറൽ ആയതോടെ ഇരുവർക്കും ആശംസകൾ അറിയിച്ചു നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. അമൃതയുടേയും ഗോപി സുന്ദറിന്റേയും ജീവിതത്തിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരും ഒരുമിച്ചുള്ള നിരവധി പാട്ടുകളും പ്രതീക്ഷിക്കുന്നുവെന്ന് സ്നേഹിതർ കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA