‘അവർ രണ്ടുപേരും ഹാപ്പി, മനുഷ്യൻമാരേ നിങ്ങൾക്ക് അസൽ അസൂയ’; വൈറൽ കുറിപ്പ്

sandya-amritha
SHARE

പ്രണയം വെളിപ്പെടുത്തിയ സംഗീതസംവിധായകൻ ഗോപിസുന്ദറിനേയും ഗായിക അമൃത സുരേഷിനേയും പിന്തുണച്ച് ഓൺലൈൻ ബിസിനസ്സ് സംരംഭക സന്ധ്യ സി രാധാകൃഷ്ണൻ. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഇരുവരുടേയും പുതിയ തീരുമാനത്തെക്കുറിച്ചു സന്ധ്യയുടെ പ്രതികരണം. ഗോപി സുന്ദറും അമൃതയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സന്ധ്യയുടെ കുറിപ്പ്. 

‘രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ? അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാൽ മതി. ഈ ഒരു റിലേഷൻഷിപ്പിൽ ആരെങ്കിലും നേരിട്ട് ഇരയാകുന്നില്ല എങ്കിൽ (Note **) അവർ ഹാപ്പി ആണെങ്കിൽ, മനുഷ്യന്മാരെ നിങ്ങൾക്ക് നല്ല അസല് അസൂയ ആണ്. നല്ലൊരു സൗഹൃദത്തിൽ ഇരിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞാൽ, സൗഹൃദം വഷളായി പിരിഞ്ഞു കഴിഞ്ഞു, അവൾക്ക് അവിഹിതം ആണ്, അവൾ ഡിവോഴ്സ്ഡ് അല്ല അവൾക്കിതാകാമോ? എന്നൊക്കെ ചോദിക്കുന്ന പുരോഗമന സിംഹങ്ങളെ ഞാൻ എന്റെ പ്രൊഫൈലിൽ തന്നെ കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ.

ഒളിഞ്ഞും മറഞ്ഞും ചെയ്യുമ്പോൾ ശരിയും അല്ലാത്തപ്പോൾ തെറ്റും ആകുന്ന ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് . ദിസ് ഈസ് നൺ ഓഫ് യുവർ ബിസിനസ് എന്നു മാത്രമല്ല ആരുടെയും റിലേഷൻഷിപ് സ്റ്റാറ്റസ് അവരെ കൊച്ചാക്കാനുള്ള ആയുധവും അല്ല. ദെയർ ലൈഫ്, ദെയർ റൂൾസ്. ടൈംപാസ് ആയാലും സീരിയസ് ആയാലും. ഭാര്യ. ആദ്യ കാമുകി. കുട്ടികൾ അവരൊക്കെ പ്രതികരിക്കട്ടെ’, സന്ധ്യ കുറിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA