ADVERTISEMENT

ഇറങ്ങി അധിക കാലമാകും മുൻപ് ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയ പാട്ടാണ് കാണേക്കാണെയിലെ പാൽ നിലാവിൻ പൊയ്കയിൽ. സിതാരയുടെ ആഴമുള്ള ശബ്ദം ആ ഗാനത്തെ മറ്റൊരു തലത്തിൽ എത്തിച്ചു. വിനായക് ശശികുമാറിന്റെ മനോഹരമായ വരികൾക്ക് ഹൃദ്യമായ ഈണം ഒരുക്കിയത് രഞ്ജിൻ രാജ് ആണ്. ഇപ്പോൾ അതിമധുരമായ ആലാപനം എന്ന ജൂറി വിശേഷണത്തോടെ സിതാര മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. ഇത്രയും മനോഹരമായ ഒരു പാട്ടിന്റെ ഭാഗമാക്കാൻ സാധിച്ച സന്തോഷമാണ് സിതാര മനോരമ ന്യൂസിനോട് പങ്കുവച്ചത്. 

 

സിതാരയുടെ വാക്കുകളിലേക്ക്: അവാർഡ് കിട്ടും എന്നൊന്നും ആ പാട്ട് പാടുമ്പോൾ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ മികച്ച ഒരു ഗാനത്തിന്റെ ഭാഗമാകുന്നതിൽ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. വളരെ മെലോഡിയസ് ആയ സോളോ ഗാനങ്ങൾ എപ്പോഴും കിട്ടാറില്ല. അത്തരത്തിൽ ഒരു പാട്ടിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്. അവാർഡ് തീർച്ചയായും വലിയ സന്തോഷമാണ്. ഒപ്പം ഇത്തരം ഒരു അവാർഡിലൂടെ ആ പാട്ട് കൂടുതൽ പേരിൽ എത്തുമെങ്കിൽ അതും വലിയ സന്തോഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com