ADVERTISEMENT

സഹോദരങ്ങളുടെ മക്കൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവച്ച് ഗായിക റിമി ടോമി. അനിയത്തി റീനുവിന്റേയും അനിയൻ റിങ്കുവിന്റേയും മക്കൾക്കൊപ്പമുള്ള സെൽഫിയാണ് റിമി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ഗായിക കുറിച്ച ഹൃദ്യമായ വാക്കുകളും ആരാധകശ്രദ്ധ നേടുകയാണ്. 

 

‘ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം? അത് അറിയില്ല. 3 പേരും എനിക്ക് ഒരുപോലെ. ഈ ജീവിതത്തിൽ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ഇവരാണ്. എന്റെ ഏറ്റവും വലിയ സന്തോഷം’, ചിത്രത്തിനൊപ്പം റിമി ടോമി കുറിച്ചു.

 

മുൻപും സഹോദരങ്ങളുടെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കുട്ടികളെ കൂട്ടിയുള്ള റിമിയുടെ യാത്രാ വിഡിയോകളും പുറത്തുവന്നിരുന്നു. റിമിയെപ്പോലെ തന്നെ കുട്ടിത്താരങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com