ADVERTISEMENT

മകൾക്കൊപ്പമുള്ള നൃത്തവിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് നടൻ ബിജുക്കുട്ടൻ. ‘ദ് വാരിയർ’ എന്ന ചിത്രത്തിലെ ‘ബുള്ളറ്റ്’ പാട്ടിനൊപ്പമാണ് അച്ഛന്റേയും മകളുടേയും തകർപ്പൻ പ്രകടനം. 

 

വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണ് ബിജുക്കുട്ടനേയും മകളേയും പ്രശംസിച്ചു രംഗത്തെത്തിയത്. ‘അച്ഛനും മോളും ഒരേ പൊളി’ എന്നാണ് വിഡിയോ പങ്കിട്ട് ഗിന്നസ് പക്രു കുറിച്ചത്. ‘ബിജു കുട്ടനും മകളും തകർത്തു ലവ്‌ യു dears’ എന്ന അടിക്കുറിപ്പോടെയാണ് നടൻ ടിനി ടോമിന്റെ പോസ്റ്റ്. 

 

സിനിമയിൽ ദേവി ശ്രീപ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘ബുള്ളറ്റ്’. സിലമ്പരസൻ ടിആറും ഹരിപ്രിയയും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. പുറത്തിറങ്ങിയപ്പോൾ തന്നെ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു. 5 കോടിയിലധികം പ്രേക്ഷകരെയാണ് ‘ബുള്ളറ്റ്’ ഇതിനകം സ്വന്തമാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com