ഹൃദയങ്ങളിൽ പെയ്തിറങ്ങി ‘പരിശുദ്ധ താതൻ’; വിഡിയോ ശ്രദ്ധേയം

Parisudhanaam-Thathan-song
SHARE

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ‘പരിശുദ്ധ താതൻ’ സംഗീത വിഡിയോ. സുനിജ എബ്രഹാം വരികൾ കുറിച്ചു സംഗീതം പകർന്ന ഗാനമാണിത്. ഒരുകൂട്ടം യുവകലാകാരന്മാർ ചേർന്ന് പാട്ട് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇമ്മാനുവൽ ഹെൻറി, ബോവസ് രാജു, ശ്രുതി ഇമ്മാനുവൽ, സോഫിയ ഷാലു, ബെർണിസ് എന്നിവരാണ് പാട്ടിനു സ്വരമായത്. 

‘The Worship Series S01’ എന്ന സംഗീത ആൽബത്തിലേതാണ് ഈ ഗാനം. മുൻപ് ഇതേ ആൽബത്തിലെ ‘സ്വർഗീയ ശിൽപി’, ‘യാഹേ’ എന്നീ ഗാനങ്ങൾ പുറത്തുവന്നിരുന്നു. റെക്സ് മീഡിയ പ്രൊഡക്‌ഷൻ ഹൗസ് ആണ് ആൽബത്തിലെ പാട്ടുകള്‍ പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. മികച്ച പ്രതികരണങ്ങളാണു പാട്ടുകൾക്കു ലഭിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA