പ്രായത്തെ വെല്ലുവിളിച്ച് ബെല്ലി ഡാൻസ് പരിശീലിച്ച് ഒരുകൂട്ടം മുത്തശ്ശിമാർ; വിഡിയോ

belly-dance
SHARE

പ്രായത്തേയും ശാരീരികാവസ്ഥകളേയും വെല്ലുവിളിച്ച് ബെല്ലിഡാന്‍സ് പരിശീലിക്കുകയാണ് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ഒരുകൂട്ടം മുതിര്‍ന്ന സ്ത്രീകള്‍. നൃത്തം സമ്മാനിക്കുന്ന മാനസിക ഉല്ലാസം മാത്രമല്ല പ്രായത്തിനുത്തമമായൊരു വ്യായാമ മുറകൂടിയാണ് ബെല്ലി ഡാന്‍സ് എന്നാണ് ഇവരുടെ പക്ഷം. ഒാറഞ്ച്, പിങ്ക്, പച്ച നിറങ്ങളിലുള്ള ഹിപ് സ്കാര്‍ഫുകള്‍ ധരിച്ച് ബെല്ലിഡാന്‍സ് പരിശീലനത്തിനെത്തിയവര്‍ ലോകത്തിനു മുഴുവന്‍ പ്രചോദനമാവുകയാണ്. 

സീക്വന്‍സ് തുന്നിച്ചേര്‍ത്ത വസ്ത്രങ്ങളും പൂക്കള്‍കൊണ്ടുള്ള കിരീടവും അണിഞ്ഞാണ് ഈ മുത്തശ്ശിമാർ ബെല്ലി ‍ഡാൻസ് പരിശീലിക്കുന്നത്. ശരീരം പരമാവധി ചലിപ്പിക്കാൻ ഓരോരുത്തരും ശ്രമിക്കുന്നുണ്ട്. ശാരീരിക അസ്വസ്തതകൾ ഉണ്ടെങ്കിലും അതിലൊന്നും തളരാതെ അവർ ലോകത്തോടു വിളിച്ചു പറയുന്നു, ‘പ്രായം ഒന്നിനും തടസമല്ല... Lets dance’. 

ബെല്ലി ഡാന്‍സ് വെറും ഡാന്‍സല്ല. ഒന്നാന്തരം വ്യായാമം കൂടിയാണ്. ഒരുപാട് ആരോഗ്യഗുണങ്ങളാണ് ബെല്ലി ഡാന്‍സ് ചെയ്യുന്നതിലൂടെ കിട്ടുന്നത്. കലോറി ദഹിപ്പിക്കാനും ഹൃദയത്തിലേക്കും തിരിച്ചും രക്തയോട്ടം വര്‍ധിപ്പിക്കാനും ഒാക്സിജന്റെ അളവ് കൂട്ടാനും ബെല്ലി ഡാന്‍സ് സഹായിക്കുമെന്ന് നൃത്താധ്യാപിക ഷ്ളോമിറ്റ് ഒാറന്‍ ഉറപ്പ് നല്‍കുന്നു. 

മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ബെല്ലി ഡാന്‍സ് ക്ലാസ് സംഘടിപ്പിച്ചത്. 

പതിനഞ്ചോളം മുതിര്‍ന്ന സ്ത്രീകള്‍ ക്ലാസിൽ എത്തി. നൃത്തച്ചുവടുകളാസ്വദിച്ച് കളിച്ച് രസിച്ച് ഉല്ലസിച്ചാണവര്‍ മടങ്ങിയത്. ആസ്വാദനത്തിന്റെ കണ്‍കോണിലൂടെ മാത്രമല്ല അവര്‍ ബെല്ലിഡാന്‍സ് കണ്ടത്. ആയുസിന്റെ അവസാന ഏടുകളിലേക്ക് നീങ്ങുമ്പോഴും മനസ്സിന്റെ ആശക്കനുസരിച്ച് വഴങ്ങുന്ന ശരീരവും സമ്മാനിക്കും ബെല്ലി ഡാന്‍സ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA